ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു. ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. യാത്രക്കാരന് നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി.
Also Read : ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതി നഗ്നയായി കൊല്ലപ്പെട്ട നിലയില്‍: മൃതദേഹം അഴുകിയ നിലയിൽ
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും നിർദേശിച്ചതായി കെയ് ക്ലോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
Post Your Comments