കുളത്തൂപ്പുഴ: മദ്യലഹരിയിൽ ഒമ്പത് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ബൈജു (31) വിനെ ആണ് പൊലീസ് പിടികൂടിയത്.
കുളത്തൂപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് മദ്യപിച്ചെത്തിയ ബൈജു മകന് വൈശാഖ് സമീപത്തെ പുഴയിൽ കുളിക്കാൻ പോയി എന്നാരോപിച്ച് ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : രണ്ടുപേർ പിടിയിൽ
മർദനത്തിൽ ശരീരത്തിലും കൈകളിലും പരിക്കേറ്റ വൈശാഖിനെ നാട്ടുകാര്‍ ചേർന്ന് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. സ്ഥിരം മദ്യപാനിയായ ബൈജുവിനെ ഭാര്യ ഉപേക്ഷിച്ചതോടെ വൈശാഖും ആറുവയസ്സുകാരൻ സഹോദരനും പിതാവിനൊപ്പമാണ് താമസിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടികളെ സർക്കാർ സംരക്ഷണയിൽ മിത്രാനികേതനിലേക്ക് മാറ്റി. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments