KozhikodeKeralaNattuvarthaLatest NewsNews

പ​ണ​മി​ട​പാ​ടി​നെ ചൊ​ല്ലി ത​ർ​ക്കം : യു​വാ​വി​നെ ക്രൂ​ര മ​ർ​ദനത്തിനിരയാക്കിയ ആ​റു​പേ​ർ പിടിയിൽ

പോ​രൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം താ​ല​പ്പൊ​ലി​പ്പ​റ​മ്പി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വേ​ലാ​മ്പ​റ​മ്പി​ൽ വി​ഷ്ണു​വി​നാ​ണ് (23) മ​ർ​ദ​ന​മേ​റ്റ​ത്

വ​ണ്ടൂ​ർ: പ​ണ​മി​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്​ ക്രൂര മ​ർ​ദനത്തിനിരയാക്കിയ സംഭവത്തിൽ ആ​റു​പേ​ർ അറസ്റ്റിൽ. പോ​രൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം താ​ല​പ്പൊ​ലി​പ്പ​റ​മ്പി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വേ​ലാ​മ്പ​റ​മ്പി​ൽ വി​ഷ്ണു​വി​നാ​ണ് (23) മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വവുമായി ബന്ധപ്പെട്ട് ചാ​ര​ങ്കാ​വ് കോ​ള​നി​യി​ലെ മേ​ലേ​ക്ക​ള​ത്തി​ൽ രൂ​പേ​ഷ് (24), മേ​ലേ​ക്ക​ള​ത്തി​ൽ വി​ഷ്ണു (22), പ​ന്നി​ക്കോ​ട്ടി​ൽ ഷൈ​ജു (27), അ​ക്ക​ര​മ്മ​ൽ രാ​ജേ​ഷ് (27), മ​ഠ​ത്തൊ​ടി സു​ധീ​ഷ് (മ​ണി -24), പാ​ലാം​തൊ​ടി ദേ​വ​ദാ​സ​ൻ (24) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

Read Also : പതിനേഴും പതിനാറും വയസുള്ള സഹോദരിമാരെ കോട്ടയത്തു നിന്ന് കാണാതായതായി പരാതി

മർദനത്തിനിരയായ വി​ഷ്ണു​വിന്റെ സ​ഹോ​ദ​ര​ൻ ജി​ഷ്ണു കു​ട്ടി​പ്പാ​റ​യി​ലെ ബൈ​ക്ക് വ​ർ​ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​വി​ടെ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന രൂ​പേ​ഷ് മ​റ്റൊ​രു ബൈക്കിന്റെ കാ​ർ​ബ​റേ​റ്റ​ർ ജി​ഷ്ണു​വി​ന് ന​ൽ​കി​യി​രു​ന്നു. തുടർന്ന് ജി​ഷ്ണുവിന്റെ വീ​ട്ടി​ലെ​ത്തി അ​മ്മ​യു​ടെ കൈ​യി​ൽ​ നി​ന്ന് രൂ​പേ​ഷ് പ​ണം വാ​ങ്ങി​ പോയി. എ​ന്നാ​ൽ, താ​ൻ നേ​ര​ത്തേ 1000 രൂ​പ ന​ൽ​കി​യി​രു​ന്നെ​ന്ന് ജി​ഷ്ണു വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.

അടുത്ത ദിവസം ജി​ഷ്ണു​വിന്റെ വീ​ടി​നു സ​മീ​പ​ത്തു കൂ​ടി രൂ​പേ​ഷ് പോ​യ​പ്പോ​ൾ അ​ച്ഛ​ൻ ശി​വ​പ്ര​സാ​ദും സ​ഹോ​ദ​ര​ൻ വി​ഷ്ണു​വും പ​ണം വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ചു. വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് രൂ​പേ​ഷ് കൂ​ട്ടു​കാ​രെ വി​ളി​ച്ചു​ വ​രു​ത്തി വി​ഷ്ണു​വി​നെ മർദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button