മദീന: മദീനയിൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന. വാണിജ്യ മന്ത്രാലയം നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ബിനാമിയാണെന്ന് സംശയിക്കുന്ന 17 സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയ സംഘം റെയ്ഡിനെത്തിയത് അറിഞ്ഞ് നിരവധി വിദേശികൾ സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments