ഇസ്‌ലാമാബാദ്: ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലായിരുന്നുവെന്നും ഭയപ്പെട്ടിരുന്നുവെന്നും പറയുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. മത്സരത്തിന് മുന്നേ താന്നെ ഇന്ത്യൻ താരങ്ങളിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അവരുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ മനസിലാകാറുമെന്ന് മുൻ പാക് ക്യാപ്റ്റൻ പറഞ്ഞു.
Also Read:കോവിഡിന്റെ പുതിയ വകഭേദം: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ
‘മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഭയപ്പെട്ടിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ടോസിംഗിനിടെയുള്ള വിരാട് കോഹ്‌ലിയുടെയും ബാബര്‍ അസമിന്റെയും അഭിമുഖം കണ്ടാല്‍ അത് ബോധ്യമാകും. പാക് ടീമിന്റെ ശരീരഭാഷ ഇന്ത്യയേക്കാള്‍ മികച്ചതായിരുന്നു. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷമല്ല ഇന്ത്യ സമ്മര്‍ദത്തിലായത്. ശര്‍മ്മ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ സമ്മര്‍ദത്തിലായിരുന്നു. കഴിഞ്ഞ ഇന്ത്യ-പാക് മത്സരം തിരിഞ്ഞുനോക്കാന്‍ കഴിയാത്ത വിധം അവരുടെമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു’, ഇന്‍സമാം എ.ആര്‍.വൈ ന്യൂസിനോട് പറഞ്ഞു.
10 വിക്കറ്റിനായിരുന്നു ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിന് തോറ്റ് സൂപ്പര്‍ 12 ഘട്ടത്തില്‍ നിന്ന് തന്നെ ഇന്ത്യ പുറത്തായിരുന്നു. അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലന്‍ഡ്, നമീബിയ എന്നിവയ്ക്കെതിരെയുള്ള അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ച് കരകയറിയെങ്കിലും സെമിഫൈനലിലേക്കെത്താന്‍ അത് മതിയായിരുന്നില്ല.
Post Your Comments