അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ ഗോധ്ര-ട്രെയിൻ കത്തിക്കൽ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. 2002 ലെ ട്രെയിൻ കുട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിലാൽ ഇസ്‌മെയിൽ അബ്ദുൾ മജീദ്(61) ആണ് മരിച്ചത്. വഡോദരയിലെ എസ്എസ്ജി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. 2002ൽ സബർമതി ട്രെയിനിന്റെ എസ് 6 കോച്ച് കത്തിച്ച കേസിലെ പ്രധാന പ്രതിയാണ് അബ്ദുൾ മജീദ്.
അയോദ്ധ്യയിൽ നിന്ന് വരുന്ന 56 പേരാണ് അന്ന് മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് മജീദ് ഉൾപ്പെടെ 11 പേർക്ക് ജീവപര്യന്തം തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി മജീദിന് സുഖമില്ലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് നവംബർ 22നാണ് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ് ‘ഗോധ്ര തീവണ്ടി കത്തിക്കൽ’ എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമികൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്.
Post Your Comments