ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്താനും അദ്ദേഹത്തിന് എതിരെ മൊഴി നല്‍കാനും, യുപിഎ ഭരണകാലത്ത് സിബിഐ തനിക്ക് നേരെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിജിയെ (അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍) കുടുക്കാന്‍ സിബിഐ എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു, ഇതൊക്കെയാണെങ്കിലും ബിജെപി ഒരിക്കലും ബഹളമുണ്ടാക്കിയില്ല’, അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയെ ഡല്‍ഹി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തെ പ്രധാനമന്ത്രി മോദി അവഗണിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Post Your Comments