KannurLatest NewsKeralaNattuvarthaNews

ദിനേശ് ബീഡി ഗോഡൗണിൽ വൻ തീപിടിത്തം : ക​ത്തി​ന​ശി​ച്ചത് ഒ​രു​ല​ക്ഷ​ത്തോ​ളം ബീ​ഡികൾ

ദി​നേ​ശ് ഷോ​പ്പി ഷോ​റൂ​മി​നു പി​റ​കി​ലെ ബീ​ഡി ഉ​ണ​ങ്ങാ​നി​ടു​ന്ന പു​ക​പ്പു​ര​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

പ​യ്യ​ന്നൂ​ർ: ക​ണ്ടോ​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് ദി​നേ​ശ് ബീ​ഡി ഗോ​ഡൗ​ണി​ൽ വൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച വൈ​കീ​​ട്ടാണ് സംഭവം. ദി​നേ​ശ് ഷോ​പ്പി ഷോ​റൂ​മി​നു പി​റ​കി​ലെ ബീ​ഡി ഉ​ണ​ങ്ങാ​നി​ടു​ന്ന പു​ക​പ്പു​ര​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം ബീ​ഡികൾ ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷ​സേ​ന പ​യ്യ​ന്നൂ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​കെ. സ​ന്തോ​ഷ്കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ യ​ന്ത്ര​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റി​ല​ധി​ക​മെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്.

Read Also : വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു : യുവാവിനെ​ ക്രൂര മർദനത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ

അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ സമയോചിതമായ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പാ​ത​യോ​ര​ത്തെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒഴിവാക്കാനായി. ഇ​തോ​ടെ വ​ൻ​ദു​ര​ന്ത​മാ​ണ് ഒഴിവാക്കാൻ സാധിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button