KozhikodeLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്നു​മാ​യി യുവാക്കള്‍ എ​ക്​​സൈ​സ്​ പിടിയിൽ

വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രുന്ന മ​യ​ക്കു​മ​രു​ന്നാണ് പിടിച്ചത്

കോ​ഴി​ക്കോ​ട്​: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പിടിയിൽ. എ​ക്​​സൈ​സ്​ ആണ് യുവാക്കളെ അ​റ​സ്​​റ്റ്​​ ചെ​യ്​​തത്. 34 പൊ​തി ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി പ​ന്തീ​രാ​ങ്കാ​വ്​ സ്വ​ദേ​ശി വ​ട​ക്കേ​ചെ​റ​ങ്ങോ​ട്ട്​ എം.​വി.ഷി​ജു, ഒ​ള​വ​ണ്ണ സ്വ​ദേ​ശി പൊ​ക്കു​ന്ന്​ ത​യ്യി​ല്‍​ത്താ​ഴം സാ​ക്കി​ര്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ്​ റി​ജാ​സ്​ എ​ന്നി​വ​രാ​ണ് എ​ക്​​സൈ​സ്​ പി​ടി​യി​ലാ​യ​ത്.

ചാ​ല​പ്പു​റം ഭാ​ഗ​ത്ത് എ​ക്​​സൈ​സ്​​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. 2.1 ഗ്രാം ​ ബ്രൗ​ണ്‍​ഷു​ഗ​ര്‍ ആണ് പിടിച്ചെടുത്തത്. വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രുന്ന മ​യ​ക്കു​മ​രു​ന്നാണ് പിടിച്ചത്.

Read Also : കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ്​ അറസ്റ്റിൽ : പിടിയിലായത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ

എ​ക്​​സൈ​സ്​ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ സി. ​ശ​ര​ത്​ ബാ​ബു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍​റി​വ്​ ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍​ദ​ത്ത്​ കു​മാ​ര്‍, എം. ​സ​ജീ​വ​ന്‍, സി​വി​ല്‍ എ​ക്​​സൈ​സ്​ ഓ​ഫി​സ​ര്‍​മാ​രാ​യ കെ. ​ഗം​ഗാ​ധ​ര​ന്‍, ടി.​വി. റി​ഷി​ത്ത്​ കു​മാ​ര്‍, ​എ​ന്‍.​കെ. യോ​ഗേ​ഷ്​ ച​ന്ദ്ര, ഡി.​എ​സ്. ദി​ലീ​പ്​​കു​മാ​ര്‍, ആ​ര്‍. ര​ഞ്​​ജി​ത്ത്, എം.​ഒ. റ​ജി​ന്‍, ഡ്രൈ​വ​ര്‍ എം.​എം. ബി​നീ​ഷ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട്​ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button