കൊച്ചി: ജനത്തെ വലച്ച് പെട്രോൾ–ഡീസൽ വിലയ്ക്ക് പിന്നാലെ പച്ചക്കറി വിലക്കയറ്റം കുതിക്കുകയാണ്. തക്കാളി വില കൂടിയതിനെതിരെ കോൺഗ്രസിന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് നടന്നത്. തക്കാളി വിലയിൽ പ്രതിഷേധിച്ച് തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടിട്ട് പൂട്ടിയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം നടന്നത്. റിജിൽ ചന്ദ്രന്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.
റിജിലിന്റെ പോസ്റ്റ് കാണാം:
നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി വില റോക്കറ്റ് പോലെ ഉയരുമ്പോൾ ഭീമമായ വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര കേരള സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ട് ഇട്ടു കൊണ്ടുള്ള സമരം ഉദ്ഘാനം ചെയ്ത് സംസാരിച്ചപ്പോൾ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് Sudeep James അദ്ധ്യക്ഷ വഹിച്ചു.
അതേസമയം ,തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു. തിരുവനന്തപുരത്ത് 68 ഉം കോഴിക്കോട് 50 രൂപയുമാണ് തക്കാളിക്ക് ഇന്നത്തെ വില. പൊതുവിപണിയിലും തക്കാളി വില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. തക്കാളി വില 120 രൂപ വരെയെത്തിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റ ഇടപെടല്‍. മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചു.
കോഴിക്കോട് 50 രൂപയെ ഉള്ളു ഒരുകിലോ തക്കാളിക്ക്. ഇത് അനര്‍ഹരുടെ കൈയിലെത്താതിരിക്കാന്‍ ഒരാള്‍ക്ക് രണ്ട് കിലോയില്‍ കൂടുതല്‍ നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് പച്ചക്കറികള്‍ക്കും ഹോര്‍ട്ടികോര്‍പ് ഔട്ട്ട്ട്ലറ്റുകളില്‍ വില കുറഞ്ഞു.
പയറിന് തിരുവനന്തപുരത്ത് 75 രൂപയും കോഴിക്കോട് 59 രൂപയുമാണ്. സവാള 31, കിഴങ്ങ് 27,ചെറിയ ഉള്ളി 50, ബീന്‍സ് 55 എന്നിങ്ങനെയാണ് കോഴിക്കോട്ട് മറ്റുള്ളവയുടെ വില. സംസ്ഥാനത്തെ കർഷകരില്‍ നിന്ന് പരമാവധി സാധനങ്ങള്‍ ശേഖരിക്കാനും ഹോര്‍ട്ട് കോര്‍പ് നടപടി തുടങ്ങി. അതേസമയം തക്കാളിക്ക് പൊതുവിപണയിലും വില കുറഞ്ഞു. പലയിടത്തും 70 രൂപയാണ് ഇന്നത്തെ വില.
Post Your Comments