ന്യൂഡല്‍ഹി: സവാളയ്ക്ക് പിന്നാലെ തക്കാളിയുടെയും വില വർധിക്കുന്നു. ലഭ്യതക്കുറവ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയില്‍ 70 ശതമാനം വര്‍ധനവുണ്ടായിരുന്നു. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടിയിരിക്കുന്നത്.
ഡൽഹിയിലെ ആസാദപൂരിലെ മണ്ടി മാര്‍ക്കറ്റില്‍ എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ വിശദമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments