NewsIndia

തക്കാളിയുടെ തീവിലയ്ക്കു പിന്നിൽ മയിലുകൾക്കും പങ്കുണ്ടോ?

ഉടുമൽപേട്ട: തക്കാളിയുടെ തീവിലയ്ക്ക് പിന്നിൽ മയിലുകൾക്കും പങ്കെന്ന് കൗതുകകരമായ റിപ്പോർട്ട്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ വിളഞ്ഞുപാകമായി നിൽക്കുന്ന തക്കാളി മയിൽക്കൂട്ടങ്ങളാണു തിന്ന് തീർക്കുന്നത് . ഇതേതുടർന്ന് വളരെ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. മയിലുകൾ തക്കാളി തിന്നുന്നതാണ് ക്ഷാമത്തിന് പ്രധാനകാരണം എന്നാണ് കർഷകർ പറയുന്നത്. കൂടാതെ ചൂട് കാലാവസ്ഥയും വരൾച്ചയും മറ്റൊരു കാരണമാണ്. കഴിഞ്ഞ വർഷം 50 പൈസക്ക് വരെ തക്കാളി വിറ്റവർ ഉണ്ട്.

ഇത്തവണ നഷ്ടകച്ചവടം ഒഴിവാക്കാനായി കർഷകർ തക്കാളി കൃഷി ഒഴിവാക്കിയതും ക്ഷാമത്തിന് കാരണമായി.

പ്രധാന തക്കാളിക്കൃഷി കേന്ദ്രമായ ഉടുമൽപേട്ടയിൽ ഒരു കിലോഗ്രാം തക്കാളിക്ക് 65–70 രൂപയാണ്. അത് കേരളത്തിലെത്തുമ്പോൾ വീണ്ടും വിലവർദ്ധനവ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button