Latest NewsNewsIndia

പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോകുന്ന നേരത്ത് ഭര്‍തൃപിതാവ് നിരന്തരം പീഡിപ്പിച്ചു: പരാതിയുമായി യുവതി

മ​ഹാ​രാ​ഷ്ട്ര: ​പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഭ​ര്‍​ത്താ​വ് പോകുന്ന നേരത്ത് ഭ​ര്‍​തൃപി​താ​വ് നിരന്തരം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെന്ന പരാതിയുമായി യു​വ​തി. ഗു​ണ ജി​ല്ല​യി​ലെ മയാന പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യിൽ നടന്ന സം​ഭ​വത്തിൽ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​തൃപി​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഇരുപത്തിയൊന്നുകാരിയാണ് ഇരുപത്തിരണ്ടുകാരനായ ഭ​ര്‍​ത്താ​വി​നൊ​പ്പം പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്റ്റേഷനിൽ എത്തിയത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഗു​ണ നഗരത്തിലെ സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ദി​വ​സ​വും സ്‌കൂ​ളി​ലേ​ക്ക് പോയിവരികയായിരുന്നു. ഭ​ര്‍​ത്താ​വ് സ്‌​കൂ​ളി​ല്‍ പോ​യി​രു​ന്ന സ​മ​യ​ത്ത് ഭ​ര്‍​തൃ​പി​താ​വ് യുവതിയെ നിരന്തരം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കുകയായിരുന്നു എന്ന് പോ​ലീ​സ് പ​റ​യുന്നു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായും പെൺകുട്ടി പോലീസിനോട് വ്യക്തമാക്കി.

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്

ഇയാൾ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ര​വ​ധി ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നുവെന്നും ഇ​വ ഉ​പ​യോ​ഗി​ച്ച്‌ നിരന്തരം കുടുംബാംഗങ്ങളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മയാന പോ​ലീ​സ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button