തിരുവനന്തപുരം: രാജന് കേസ്, പാമോലിന്‍, ചാരക്കേസ് എന്നിവയില്‍ കെ. കരുണാകരന് ഒരു പങ്കുമില്ലെന്നും, അതിലെല്ലാം അദ്ദേഹത്തെ പെടുത്തിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരുണാകരനൊപ്പം 36 വര്‍ഷം പ്രവര്‍ത്തിച്ച റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡര്‍ക്കൊപ്പം മൂന്നരപതിറ്റാണ്ട്’ സര്‍വിസ് സ്റ്റോറി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read:ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേനാംഗങ്ങൾ
‘പാമോലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നേട്ടമാണുണ്ടായത്. അതാരും മനസ്സിലാക്കിയില്ല. കരുണാകരനെപ്പോലെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചൊരു നേതാവ് കേരളത്തിലുണ്ടായിരുന്നില്ല. തികഞ്ഞ ദേശീയവാദിയായ കെ. കരുണാകരന് അപാര നര്‍മബോധത്തിന് ഉടമയായിരുന്നു’, സതീശൻ പറഞ്ഞു.
അതേസമയം, കരുണാകരെന്റ ജീവിതം വേട്ടയാടലുകളുടേതായിരുന്നു. രാജന് മരിച്ചെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. താന്‍ രാജിെവച്ചാല്‍ രാജന് പുറത്തുവരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ തയാറായിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതായിരുന്നു കാരണമെന്ന് വി മുരളീധരന് പറഞ്ഞു.
Post Your Comments