അട്ടപ്പാടി: അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കതിരംപതി ഊരിലെ അയ്യപ്പൻ-രമ്യ ദമ്പതികളുടെ പത്ത്മാസം പ്രായമുളള മകൾ അസന്യയാണ് ഇന്ന് മരിച്ചത്.
ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ ഗർഭിണികൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും പട്ടികവിഭാഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്‌ണനും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
Post Your Comments