KannurLatest NewsKeralaNattuvarthaNews

പൊ​ലീ​സി​ന്റെ പ​ട്രോ​ളി​ങ്ങ് വാഹനത്തിന് ലോ​റി​യി​ടി​പ്പിച്ച് മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം : മൂന്നുപേർക്ക് പരിക്ക്

എ.​എ​സ്.​ഐ ഗോ​പി​നാ​ഥ​ൻ (50), പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ ശ​ര​ത് (36), ഹോം ​ഗാ​ർ​ഡ് ബാ​ല​കൃ​ഷ്ണ​ൻ (56) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ഴ​യ​ങ്ങാ​ടി: രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സി​ന്റെ വാ​ഹ​ന​ത്തി​ൽ ലോ​റി ഇ​ടി​പ്പി​ച്ച് മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ.​എ​സ്.​ഐ ഗോ​പി​നാ​ഥ​ൻ (50), പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ ശ​ര​ത് (36), ഹോം ​ഗാ​ർ​ഡ് ബാ​ല​കൃ​ഷ്ണ​ൻ (56) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​റി​യു​ടെ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.
ലോ​റി​യി​ടി​പ്പിച്ച് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

Read Also : കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള റോഡ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു: നിതിന്‍ ഗഡ്കരി

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെയാണ് സംഭവം. പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​വെ​ച്ചാ​ണ് പൊ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. പൊ​ലീ​സ് വാ​ഹ​നം ക​ണ്ട സം​ഘം ര​ക്ഷ​​പ്പെ​ടു​ന്ന​തി​നാ​യി ഈ ​വാ​ഹ​ന​ത്തി​ലി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, ലോ​റി പി​റ​കോ​ട്ടെ​ടു​ത്ത് പൊ​ലീ​സ് വാ​ഹ​ന​ത്തി​ലി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ത്തി​യ വാ​ഹ​ന​ത്തെ​യും അ​ക്ര​മി​ക​ളെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യും ഇ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പരിക്കേറ്റവ​ർ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button