ThiruvananthapuramLatest NewsKeralaNews

നാലരലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നു: നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

2019 ഡിസംബര്‍ മുതലാണ് ഇവരുടെ പെന്‍ഷന്‍ മുടങ്ങിയത്

തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാലര ലക്ഷത്തോളം പേര്‍ക്ക് മാസങ്ങളായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ജനവിരുദ്ധ സമീപനവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 13ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്‍’

ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് നടത്താന്‍ ഒരവസരം കൂടി നല്‍കുമെന്നാണ് ധനമന്ത്രി മറുപടി നല്‍കിയിരുന്നെങ്കിലും ഉത്തരവ് വൈകിപ്പിക്കുന്നത് നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടായിരുന്ന 3.42 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരും 1.07 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരുമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പുറത്തായതെന്ന് അദ്ദേഹം പറഞ്ഞു.

2019 ഡിസംബര്‍ മുതലാണ് ഇവരുടെ പെന്‍ഷന്‍ മുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മസ്റ്ററിംഗ് നിര്‍ത്തിവച്ചതാണ് പലരെയും പ്രതിസന്ധിയിലാക്കിയത്. മസ്റ്ററിംഗ് ചെയ്യാത്തവര്‍ സേവന എന്ന വെബ്‌സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ പെന്‍ഷന്‍ നല്‍കുമായിരുന്നു. എന്നാല്‍ ആ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. പെന്‍ഷനും പെന്‍ഷന്‍ കുടിശ്ശികയും സമയബന്ധിതമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button