പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. മൂന്നു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അതേസമയം അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവതിയും ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.
Read Also : ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂടാതെ ഒന്നരമാസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ചിരുന്നു. അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ 10 നവജാത ശിശുക്കളാണ് മരിച്ചത്.
Post Your Comments