![](/wp-content/uploads/2021/11/noida.jpg)
നോയിഡ: ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ നോയിഡ വിമാനത്താവളം ഒരുങ്ങുന്നു. ഉത്തര്‍പ്രദേശ് – ഡല്‍ഹി അതിര്‍ത്തിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. നോയിഡ വിമാനത്താവളത്തെ ചരക്കുനീക്കത്തിന്റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണ തറക്കല്ലിടല്‍ നടത്തിയശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തരേന്ത്യയിലെ ഏറ്റവും സൗകര്യമുള്ള വിമാനത്താവളങ്ങളില്‍ ഒന്നാക്കി നോയിഡയെ മാറ്റും. ഇന്ത്യയിലെ എല്ലാ ചരക്കുനീക്കങ്ങളുടേയും കവാടമാക്കുക എന്നതാണ് ലക്ഷ്യം. ദേശീയ ഗതി-ശക്തി പദ്ധതിയുടെ അഭിമാനമായി നോയിഡ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോയിഡ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പഴേയ്ക്കും രാജ്യത്തെ ബഹുമുഖങ്ങളായ വിവിധ ചരക്കു നീക്കങ്ങള്‍ക്കുള്ള അത്യാധുനിക സംവിധാനമാണ് നോയിഡയില്‍ ഒരുങ്ങുക. ഇതിനൊപ്പം ഡല്‍ഹി- വടക്കുകിഴക്കന്‍ മേഖല- പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ ജനങ്ങള്‍ക്കും വ്യവസായികള്‍ക്കും സംരംഭകര്‍ക്കും വലിയ സഹായമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ിന്റെ സൂറിച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. യമുനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയുടെ നേതൃത്വത്തിലാണ് നോയിഡ വിമാനത്താവളം പൂര്‍ത്തിയാക്കുക.
വിമാനത്താവളം എന്നതിലുപരി ചരക്കുനീക്കത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കുന്ന കേന്ദ്രമായും വിഭാവനം ചെയ്തിരിക്കുന്നതാണ് നോയിഡയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 3500 ഏക്കര്‍ ഭൂമിയാണ് നിലവില്‍ എടുത്തിരിക്കുന്നത്.
Post Your Comments