തിരുവനന്തപുരം: ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ് പൊതുമരാമത്തിന്റേതെന്ന് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡുകളില്‍ മുന്നിലൊന്ന് മാത്രമാണ് പൊതുമരാമത്തിന്റെ കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയടക്കമുള്ളവയുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതിക്കും മറ്റും റോഡുകള്‍ തകര്‍ത്ത ശേഷം കൃത്യമായ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
‘പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് കരാറുകാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുറപ്പുവരുത്താനുള്ള സംവിധാനമുണ്ടാക്കും. മഴ കാരണം റോഡ് അറ്റകുറ്റപ്പണി നടക്കുന്നില്ല എന്ന അവസ്ഥക്ക് മാറ്റം വരും. വര്‍ഷം മുഴുവന്‍ മഴയാണെങ്കിലും റോഡുകള്‍ വേണമല്ലോ. ഇതിന് വിദേശ മാതൃകകളടക്കം പരിശോധിക്കും’- മന്ത്രി പറഞ്ഞു.
മികച്ച രീതിയില്‍ റോഡ് നിര്‍മിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ രാജിവെച്ച് ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ചൂണ്ടികാട്ടിയിരുന്നു. അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന രീതിയിലാണ് റോഡുകള്‍ വേണ്ടതെങ്കിലും ആറുമാസം നന്നായി കിടക്കുകയും ബാക്കി ആറുമാസം തകര്‍ന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ് റോഡുകളെന്നും കോടതി വിമര്‍ശിച്ചിരുന്നു.
Read Also: പോക്സോ കേസ് ഇരയ്ക്ക് സർക്കാർ സ്കൂൾ പ്രവേശനം നിഷേധിച്ചു
മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ ടാര്‍ ചെയ്ത് ആറു മാസത്തിനകം തകര്‍ന്നതായി അമിക്കസ്ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതികരണം.
Post Your Comments