KeralaLatest NewsNews

‘ഇതൊക്കെ നടക്കുന്നത് എന്റെ അറിവോ സമ്മതമോ ഇല്ലാതെ’: ഫാന്‍സ് ഗ്രൂപ്പുകളെ തള്ളി എം സ്വരാജ്

തിരുവനന്തപുരം : തന്റെ പേരില്‍ ഫേസ്ബുക്കില്‍ രൂപീകരിച്ച പേജുകളെയും അക്കൗണ്ടുകളെയും തള്ളി എം സ്വരാജ്. ദത്ത് വിവാദത്തില്‍ അനുപമ എസ്.ചന്ദ്രനെതിരെയും കെ.കെ രമ എം.എല്‍.എക്കെതിരെയും ‘സ്വരാജ് ഫാന്‍സ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി എം സ്വരാജ് രംഗത്തെത്തിയത്. ആരൊക്കെയോ ചേര്‍ന്ന് രൂപം നല്‍കിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അത് ചെയ്യുന്നവര്‍ക്ക് മാത്രമാണെന്നും സ്വരാജ് പറഞ്ഞു.ഫേസ്ബുക്ക് വെരിഫൈഡ് ചെയ്ത ഒരു അക്കൗണ്ട് മാത്രമാണ് തനിക്കുള്ളതെന്നും അതിലെ പരാമര്‍ശങ്ങളില്‍ തനിക്ക് പൂര്‍ണമായ ഉത്തരവാദിത്വമുണ്ടെന്നും സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  പാകിസ്ഥാനെതിരായ മൽസരം തുടങ്ങും മുൻപേ ഇന്ത്യ ഭയം കൊണ്ട് തോറ്റിരുന്നു: ഇൻസമാം

കുറിപ്പ്പിന്റെ പൂർണരൂപം :

“ഫാൻ സംസ്കാരത്തിന്റെ ” രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.
ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ – .എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.

Read Also  :  തവളയെ വായിലാക്കാനൊരുങ്ങി പാമ്പ് : രക്ഷകനായി പുലിക്കുട്ടി : വീഡിയോ

വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

– എം.സ്വരാജ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button