മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 345ന് പുറത്ത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ടമായി. 38 റൺസെടുത്ത ആര്‍.അശ്വിന്റെയും ഉമേഷ് യാദവിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സെഞ്ച്വറി നേടിയ അരങ്ങേറ്റ കളിക്കാരന്‍ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റണ്‍സ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. 112 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.
Read Also:- തടി കുറയ്ക്കാൻ കുരുമുളക്..!!
പിന്നാലെ എത്തിയ സാഹ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നീട് ക്രീസിലെത്തിയ അശ്വിനെ കുട്ടുപിടിച്ച് ശ്രേയസ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തി വില്‍ യങ്ങിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങി. ന്യൂസിലാന്‍ഡിനായി ടിം സൗത്തി അഞ്ചും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് വിക്കറ്റ് ഒന്നും നഷ്ടമാകാതെ 18 റൺസ് എന്ന നിലയിലാണ്.
Post Your Comments