ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന പുതിയ കൊവിഡ് വകഭേദം അപകടകരമായി പടരുന്ന സാഹചര്യത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബഹറിൻ. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വറ്റിനി, സിംബാബ്വെ, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് ബഹറിൻ നിർത്തി വെച്ചിരിക്കുന്നത്.
Also Read:പുടിന്റെ ഇന്ത്യൻ സന്ദർശനം: തീയതി പ്രഖ്യാപിച്ചു
നേരത്തെ യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുപ്പതിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ പടരുന്നത്. ബി1.1.529 എന്നാണ് ഈ പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. വാക്സിനുകൾ, ചികിത്സ, വ്യാപന ശേഷി എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള നിർവചനങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള വൈറസ് വകഭേദമാകാം ഇതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ദക്ഷിണാഫ്രിക്കയിൽ അടിയന്തര ജാഗ്രത ആവശ്യമായ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. ബോട്സ്വാനയിലും രോഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
Post Your Comments