ആമ്പല്ലൂര്‍: വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ചിമ്മിനി എച്ചിപ്പാറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൂട്ടമായെത്തിയ ആനകള്‍ എച്ചിപ്പാറ വരിക്കോട്ടില്‍ മൊയ്ദീന്‍കുട്ടിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ചുമരുകളില്‍ കുത്തി വിള്ളലേൽപിച്ചു.
പൊട്ടിയ ജനല്‍ ചില്ലുകള്‍ ദേഹത്ത് വീണപ്പോഴാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഹൃദ്രോഗിയായ മൊയ്തീന്‍കുട്ടിയും ഭാര്യ റംലത്തും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
തുടർന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് മുറ്റത്ത് ആനക്കൂട്ടത്തെ കണ്ടത്. പിന്നീട് വീട്ടിലെ പാത്രങ്ങളെടുത്ത് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനകള്‍ പോയതെന്ന് മൊയ്ദീന്‍കുട്ടി പറഞ്ഞു.
Read Also :മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ
ഒന്നര മണിക്കൂറോളം ഭീതി പരത്തിയ ആനകള്‍ സമീപത്തെ തെങ്ങുകള്‍ കുത്തിമറിച്ചിടാനും ശ്രമം നടത്തി. വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടി, മുക്കന്‍ അബൂബക്കര്‍ എന്നിവരുടെ വീടുകളിലാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.
സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തൊടി, വനപാലകര്‍ എന്നിവര്‍ സ്ഥലത്തെത്തി. കാട്ടാനകളുടെ ആക്രമണമുണ്ടായ വീടുകള്‍ കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിനയന് പണിക്കവളപ്പില്‍, ഹരികുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Post Your Comments