പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം. എന്നാൽ, പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.
➤ ചൂടുവെള്ളം കൊണ്ടു സ്ഥിരമായി കാലുകഴുകരുത്. അത് വരൾച്ച കൂട്ടും.
➤ സോപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കുക. കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
➤ രാവിലെ തന്നെ ബാമുകൾ, വൈറ്റ് പാരഫിൻ, ഗ്ലിസറിൻ ഇവയിലേതെങ്കിലും പുരട്ടുക. മഞ്ഞുവെള്ളം കാലിൽ സ്പർശിക്കുന്നത് തകരാറുകൾ കൂട്ടും.
➤ പാദം വീണ്ടു കീറുന്നത് തടയാൻ വെളിച്ചെണ്ണ ഗുണപ്രദമാണ്. അത് അണുക്കളെ നശിപ്പിക്കുകയും ഈർപ്പം നഷ്ടപ്പെടാതെ കാക്കുന്നതിന് സഹായകവുമാണ്.
➤ ചിലതരം ബ്രാൻഡഡ് വെളിച്ചെണ്ണയിൽ മായം ധാരാളമുണ്ടെന്നേ കണ്ടെത്തിയിട്ടുള്ളതിനാൽ ജാഗ്രത വേണം. പരമ്പരാഗത രീതിയിൽ തേങ്ങാപ്പാൽ കുറുക്കിയുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണയാണു മികച്ചത്.
Read Also:- അമിതമായി ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!!
➤ കാൽ പാദങ്ങളിൽ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് നാരങ്ങ നീര. ദിവസവും അൽപം നാരങ്ങ നീര് കാൽ പാദത്തിന് താഴേ പുരട്ടുന്നത് പാദങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.
Post Your Comments