ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം വൻ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെത്തന്നെ ബാധിക്കുന്നതുമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തും വലിയ ക്രമക്കേട് ഉണ്ടാകാറില്ലെന്നും കേന്ദ്രം പറഞ്ഞു.
Also Read : അധ്യാപകരെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വകവരുത്തി
നവംബർ 22 വരെ ഒരു മാസം കേരളം റിപ്പോർട്ട് ചെയ്തത് 8,684 കോവിഡ് മരണങ്ങളാണ്. ഇത് യഥാർഥമല്ല. ഒരു മാസത്തിനിടെ ഇത്ര മരണം നടന്നിട്ടില്ല. 2020 മാർച്ച് മുതൽ 2021 ജൂൺ വരെ റിപ്പോർട്ട് ചെയ്യാതിരുന്ന മരണങ്ങളത്രയും കഴിഞ്ഞ മൂന്നു മാസത്തെ പട്ടികയിൽ ചേർക്കുകയാണ്.
മെച്ചപ്പെട്ട പ്രതിരോധ നടപടികൾ വഴി ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ എന്നായിരുന്നു അവകാശവാദം. എന്നാൽ വളരെ വലിയ ക്രമക്കേട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments