KottayamLatest NewsKeralaNattuvarthaNews

കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോട്ടയം: കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ ആറ്റിൽ കണ്ടെത്തി. ഇളംകാട് ടോപ് പാലത്തിങ്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ലീലാമ്മ(65) ആണ് മരിച്ചത്. ഇളയ മകന്‍ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് മകന്‍ ബിപിന്‍ നാട്ടുകാരെ അറിയിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്.

Also Read:ശബരിമല തീര്‍ത്ഥാടനം: നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം, ഇളവ് തേടി ദേവസ്വം ബോര്‍ഡ്

കൊല്ലപ്പെട്ട ലീലാമ്മയുടെ വീടിന് സമീപത്തുനിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും ഈ പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടമ്മ എങ്ങനെ ആറ്റില്‍ എത്തിയെന്നത് സംശയകരമായി നിലനിൽക്കുകയാണ്. ശരീരത്തില്‍ പൊള്ളലേറ്റത് എങ്ങനെയെന്നതും കേസിൽ പോലീസിനെ കുഴപ്പിയ്ക്കുന്ന സംശയങ്ങളാണ് സൃഷ്ടിക്കുന്നത്.

അതേസമയം, ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ബിപിനെ കൂടാതെ ബിജു എന്നൊരു മകൻ കൂടി ലീലാമ്മയ്‌ക്കുണ്ട്. ബിപിനെ ചോദ്യം ചെയ്യുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button