Latest NewsJobs & VacanciesNewsCareerEducation & Career

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം: അഭിമുഖം നവംബർ 27-ന്

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 27-നാണ് അഭിമുഖം. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.

Read Also  :  ‘മന്ത്രിച്ച് ഊതി നൽകപ്പെടുന്ന ഭക്ഷണമാണ് ഹലാൽ എന്ന പ്രചാരണം അടിസ്ഥാനരഹിതം’: കെ.ടി ജലീൽ

ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button