റിയാദ്: ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്സ് രംഗത്തും ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും തമ്മിൽ ധാരണ. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
Read Also: പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ കാണാതായ തോക്ക് കണ്ടെത്തി: പോലീസിന്റെ വിശദീകരണം ഇങ്ങനെ
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേസമയം വിവിധ രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവയ്ക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Read Also: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments