ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

മോഫിയയുടെ മരണം : പോലീസ് സ്റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ

ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു

കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

Also Read : സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

മോഫിയയുടെ ആത്മഹത്യയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അധ്യക്ഷ. ആരോപണവിധേയനായ സിഐക്കെതിരെ നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടില്ല. പരിശോധിച്ചുവരികയാണെന്നും സതിദേവി വ്യക്തമാക്കി.ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാർക്ക് കൊടുക്കണമെന്ന നിർദേശം കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button