Latest NewsKerala

‘സംഘപരിവാർ വിരുദ്ധ’ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ മുരുകൻ കാട്ടാക്കട സംസാരിച്ചത് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ: വീഡിയോ

പുരാതന കാലത്ത് ഗാന്ധാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ താലിബാന്റെ ഭീകരത പിടിമുറുക്കിയിരിക്കുകയാണ് .

തിരുവനന്തപുരം: മുരുകൻ കാട്ടാക്കട ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിക്കിടെ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. താലിബാനിൻ നിന്ന് ഇന്ത്യയിലേക്ക് അധിക ദൂരമില്ല എന്ന് ആവർത്തിച്ച് പറയുന്ന മുരുകൻ കാട്ടാക്കട ഇസ്ലാമിക ഭീകരവാദത്തെയാണ് വേദിയിൽ തുറന്നു കാട്ടിയത്. ഹലാൽ ഭക്ഷണ വിവാദം ശക്തമായിരിക്കെയാണ് ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് മുരുകൻ കാട്ടാക്കട ഇസ്ലാം ഭീകര വാദത്തിനെതിരെ സംസാരിച്ചത് .

‘താലിബാനിൽ നിന്നും ഇന്ത്യയിലേക്ക് അധികം ദൂരമില്ല . പുരാതന കാലത്ത് ഗാന്ധാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ താലിബാന്റെ ഭീകരത പിടിമുറുക്കിയിരിക്കുകയാണ് . ഏതെങ്കിലും നാട്ടിൽ പോയി സ്വതന്ത്രരായി ജീവിക്കട്ടെ എന്നു കരുതി പിഞ്ചുകുഞ്ഞുങ്ങളെ അഫ്ഗാൻ അതിർത്തിയിൽ നിന്ന് ഉമ്മമാർ അയൽ രാജ്യങ്ങളിലേക്ക് എറിയുകയാണ്’ എന്നാണ് മുരുകൻ കാട്ടാക്കട ഇന്ന് വ്യക്തമാക്കിയത്.

‘താലിബാനും ഇന്ത്യയും തമ്മിൽ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ് . അഫ്ഗാനിസ്ഥാനിലെ വേദനിപ്പിക്കുന്ന ചിത്രങ്ങൾ ഇന്ത്യയിലേതായി മാറാൻ ഇനി അധിക കാലം ഒന്നും ഇല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അത് കൊണ്ട് ഫുഡ് ഫെസ്റ്റ് പോലുള്ള ചെറിയ കാര്യങ്ങൾക്കൊണ്ടൊന്നും വലിയ കാര്യം ഇല്ലാതാവില്ല . ഇതിലും വലിയ വേദനകളിലേക്ക് രാജ്യം കടന്നു പോവും’ . എന്നിങ്ങിനെ പോവുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

സംഘ പരിവാർ വിരുദ്ധ പരിപാടി എന്ന ലേബലിൽ മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ തന്നെ മുസ്ലിം ഭീകരതയെക്കുറിച്ചു തുറന്നു പറയാൻ കവി കാണിച്ച ധൈര്യത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button