KeralaLatest NewsNews

‘എന്റെ ചോദ്യം കേട്ടതും അയാളുടെ ഉള്ളിലെ മാർക്സിസ്റ്റ് മുരട്ടുകാള പുറത്തുചാടി’: മുരുകൻ കാട്ടാക്കടയെ പരിഹസിച്ച് സംവിധായകൻ

കൊച്ചി: പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുമായി ഉണ്ടായ തർക്കത്തെ കുറിച്ച് സംവിധായകൻ ജോൺ ഡിറ്റോ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക കവിതാ ക്യാമ്പിൽ വെച്ചുണ്ടായ സംഭവമാണ് സംവിധായകൻ വെളിപ്പെടുത്തിയത്. ക്യാമ്പിൽ ക്ലാസെടുക്കാനെത്തിയതായിരുന്നു മുരുകൻ കാട്ടാക്കട. സി.പി.എമ്മിന് വേണ്ടി എഴുതിയ ‘മനുഷ്യനാകണം’ എന്ന കവിതയെ ചൊല്ലിയാണ് ജോൺ ഡിറ്റോയുമായി അദ്ദേഹം തർക്കത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം. ‘മനുഷ്യനാകണം എന്ന കവിത വെറും പടപ്പാട്ടല്ലേ, അതെഴുതിയതിന് പ്രതിഫലമായി സർക്കാരിന്റെ ഒരു വലിയ സ്ഥാനം കിട്ടുകയും ചെയ്തല്ലോ’ എന്ന തന്റെ ചോദ്യം അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നും കവിതയെ കുറിച്ച് എതിരഭിപ്രായം കേട്ടപ്പോൾ മുരുകൻ നായരുടെ ഉള്ളിലെ മാർക്സിസ്റ്റ് മുരട്ടുക്കാള പുറത്തുചാടിയെന്നും സംവിധായകൻ ആരോപിക്കുന്നു.

‘എന്റെ ചോദ്യത്തിൽ അദ്ദേഹം കോപം കൊണ്ട് ജ്വലിച്ചു. മാർക്സിസത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും താങ്കൾക്കെന്തറിയാം എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ അദ്ദേഹം കലികൊണ്ടു വിറച്ചു. ശബ്ദഘോഷം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് മാർക്സിസത്തെക്കുറിച്ച് ഒരു പ്രസംഗം തന്നെ കവി നടത്തി. ഞാൻ ശാന്തനായിത്തന്നെ പറഞ്ഞു, ‘ഈ പറഞ്ഞതല്ല മാർക്സിസം’. മനുഷ്യാനാകണം എന്ന് പറഞ്ഞ അദ്ദേഹം മുരണ്ടു. ‘പാർട്ടിയേയും പിണറായിയേയും വിമർശിച്ചതിന് ഉമേശ് ബാബു കെ.സി എന്ന കവിയെ കൊല്ലാൻ, കൊടി സുനിക്ക് കൊട്ടേഷൻ കൊടുത്ത ടീമാണ് പറയുന്നത് സ്നേഹമാണ് മാർക്സിസം എന്ന്’, ജോൺ ഡിറ്റോ ഫേസ്‌ബുക്കിൽ കുറിച്ചു.

ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ മൂന്നു ദിവസങ്ങൾ തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക കവിതാ ക്യാമ്പിലായിരുന്നു. വർഷങ്ങൾക്കുമുമ്പ് നിർത്തിയ കവിതാരചന തിരിച്ചു കൊണ്ടുവരാനുള്ള ആഗ്രഹത്തിൻമേൽ ഞാനും പങ്കെടുത്തു. അവിടെ വച്ച് മൂന്നുപേരുമായി തർക്കങ്ങളുണ്ടായി . അതാണിവിടെ എഴുതുന്നത്. ക്യാമ്പിൽ ക്ലാസ്സെടുക്കാൻ കവി മുരുകൻ കാട്ടാക്കട വന്നിരുന്നു. അദ്ദേഹം ആവേശത്തോടെ കവിതകൾ ചൊല്ലുകയും എങ്ങനെയാണ് കവിത ചൊല്ലേണ്ടതെന്ന് ക്ലാസ്സെടുക്കുകയും ചെയ്തു. അദ്ദേഹം CPM നു വേണ്ടി എഴുതിക്കൊടുത്ത അതിവിപ്ലവഗാനമായ “മനുഷ്യനാകണം
മനുഷ്യനാകണം
ഉയർച്ചതാഴ്ച്ചകൾക്കതീതമായ സ്നേഹമേ
നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം. ”
എന്ന കവിതയുടെ പേരിൽ ആരോ ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയത്രേ.. സ്നേഹമാണ് മാർക്സിസമെന്ന് പറഞ്ഞത് ശരിയല്ല എന്നാണത്രെ അയാൾ പറഞ്ഞത്. പിന്നെ വിളിച്ചയാളുടെ രാഷ്ട്രീയ തീവ്രതയെക്കുറിച്ച് പ്രസംഗം. അപ്പോൾ ഞാൻ ചോദിച്ചു. പല കൊലപാതകങ്ങൾക്കും ഉത്തരം പറയേണ്ട CPM നോടുള്ള വിരോധമല്ലേ, അത്. അല്ലാതെ അങ്ങയോടുള്ള ദേഷ്യമാവില്ലല്ലോ.. മാത്രമല്ല മനുഷ്യനാകണം എന്ന കവിത വെറും പടപ്പാട്ടല്ലേ.. അതെഴുതിയ പ്രതിഫലം സർക്കാരിന്റെ ഒരു വലിയ സ്ഥാനമായി കിട്ടുകയും ചെയ്തല്ലോ.

Also Read:യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടുപേർ പിടിയിൽ

ഒരു എതിരഭിപ്രായം കേട്ടതോടുകൂടി മുരുകൻ നായരുടെ ഉള്ളിലെ മാർക്സിസ്റ്റ് മുരട്ടുക്കാള പുറത്തുചാടി. കോപം കൊണ്ട് ജ്വലിച്ചു. മാർക്സിസത്തെക്കുറിച്ചും സോഷ്യലിസത്തെ ക്കുറിച്ചും താങ്കൾക്കെന്തറിയാം.? എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ അദ്ദേഹം കലികൊണ്ടു വിറച്ചു. ശബ്ദഘോഷം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് മാർക്സിസത്തെക്കുറിച്ച് ഒരു പ്രസംഗം തന്നെ കവി നടത്തി. ഞാൻ ശാന്തനായിത്തന്നെ പറഞ്ഞു. ഈ പറഞ്ഞതല്ല മാർക്സിസം. മനുഷ്യാനാകണം എന്ന് പറഞ്ഞ അദ്ദേഹം മുരണ്ടു. സൈന്റിഫിക് സോഷ്യലിസവും സോഷ്യൽ ഡെമോക്രസിയും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ വീണ്ടും തിളച്ചു.. ഒന്നു കൂടി ചോദിച്ചു: പാർട്ടിയേയും പിണറായിയേയും വിമർശിച്ചതിന് ഉമേശ് ബാബു കെ.സി എന്ന കവിയെ കൊല്ലാൻ കൊടി സുനിക്ക് കൊട്ടേഷൻ കൊടുത്ത ടീമാണ് പറയുന്നത് സ്നേഹമാണ് മാർക്സിസം എന്ന്. ഞാനും വിട്ടില്ല.

ആദ്യാമായാവാം ഒരാൾ അദ്ദേഹത്തിന്റെ നേരെ നോക്കി ഇത് ചോദിച്ചത്. കസേരയിൽപ്പോയിരുന്നിട്ടും അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാൻ ചോദിച്ചു , എത്ര പെട്ടെന്നാണ് മനുഷ്യാനാകണം എന്ന പാട്ടുപാടിയ താങ്കളുടെ പിടിവിട്ടു പോയത്. ചർച്ച ക്യാമ്പംഗങ്ങൾ തുടങ്ങിയിരുന്നു. അഞ്ച് മിനിറ്റു കഴിഞ്ഞപ്പോൾ മുരുകൻ കാട്ടാക്കട എണീറ്റു. എന്നെ നോക്കിപ്പറഞ്ഞു. ക്ഷമിക്കണം. പെട്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ ചിരിച്ചതേയുള്ളൂ.. കാപട്യം കൊണ്ട് വേലി കെട്ടിയ മാർക്സിസ്റ്റു ഭിക്ഷാംദേഹി ഉള്ളിൽ നിന്നു പുറത്തുചാടിയത് എല്ലാവരും കണ്ട ജാള്യത അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. പിന്നെ മുരുകൻ കാട്ടാക്കടയുടെ സ്നേഹപ്രകടനങ്ങളായിരുന്നു എന്നോട് . തങ്കച്ചൻ വിതുരയുടെ “മറിയേടമ്മേടാട്ടിൻ കുട്ടി “എന്ന പാട്ടു പോലെ വെറും ഈണത്തിലെ പ്രസ്താവന (മ്യൂസിക്കൽ സ്റ്റേറ്റ്മെന്റ് ) മാത്രമാണ് മുരുകൻ കാട്ടാക്കടയുടെ കവിതകൾ എന്ന വിമർശനം ഉന്നയിക്കാൻ കഴിയുംമുമ്പേകൈവീശി കവി പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button