ErnakulamKeralaNattuvarthaLatest NewsNews

മോഫിയയുടെ മരണം: എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയ സഹപാഠികൾ കസ്റ്റഡിയിൽ‌

ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ 17 സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച 17 നിയമ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം, എസ്പിക്കു പരാതി നൽകാനായി നാല് വിദ്യാർഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

എന്നാൽ, എസ്പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് വിശദീകരണം നൽകി. വിദ്യാർഥികൾക്കെതിരെ നിലവിൽ പോലീസ് കേസ് എടുത്തിട്ടില്ലെന്നും പകരം ഇവരെ സ്ഥലത്തുനിന്നു മാറ്റുകയാണ് ചെയ്തതെന്നുമാണ് റിപ്പോർട്ട്. വിദ്യാർഥികളെ ഇപ്പോൾ ഇവരെ എടത്തല പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഇവിടെ പോലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button