ThiruvananthapuramNattuvarthaLatest NewsKeralaNews

മദ്യപിച്ച്​ വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം

കിളിമാനൂർ: മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിൽ (34) ആണ് അറസ്റ്റിലായത്. പള്ളിക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ പറ്റി പൊലീസ് ഭാഷ്യമിങ്ങനെ: സ്ഥിരം മദ്യപാനിയാണ് സുനിൽ. വീട്ടിലെത്തി ഭാര്യയെയും മക്കളെയും സ്ഥിരമായി മർദ്ദിക്കും. രാത്രിയിൽ ഇവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും പതിവായിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സംഭവദിവസം അർധരാത്രി 1 മണിയോടെ മദ്യലഹരിയിലെത്തുകയും പതിവ് പോലെ ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഇവർ ഇതിന് തയ്യാറാകാത്തതോടെ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിച്ചു. തുടർന്ന് വീടിന് തീയിട്ടു. തീ പടർന്നതോടെ അമ്മയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂർണമായും കത്തിനശിച്ചു.

Read Also : ബൈക്കപകടം : 17കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

തുടർന്ന് ഒളിവിൽ പോയ പ്രതിയെ പള്ളിക്കൽ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സി.ഐ പി.ശ്രീജിത്ത്, എസ്.ഐ എം.സഹിൽ, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button