അങ്കമാലി: സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. സഹയാത്രികനായ തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന് (18) ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിന് സമീപം ആണ് അപകടം നടന്നത്. ഷോണിന്‍റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ ദൂരത്തായാണ് അപകടം നടന്നത്.
മരിച്ച ഷോൺ അങ്കമാലി ഡീപോൾ സ്‌കൂളിലെ പ്ലസ്വൺ വിദ്യാർഥിയാണ്. മാതാവ്: സിബി. സഹോദരൻ: ഡോൺ. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments