KollamLatest NewsKeralaNattuvarthaNews

യുവതിയെയും മകളെയും വീട്ടിൽ കയറി കടന്നുപിടിച്ചു : പ്രതി പിടിയിൽ

അ​മി​ത പ​ലി​ശ​ക്ക്​ യു​വ​തി​ക്ക് ഇ​യാ​ളു​ടെ സുഹൃത്ത് പ​ണം ക​ടം ന​ൽ​കി​യി​രു​ന്നു

കൊ​ട്ടി​യം: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ച്ച കേസിലെ പ്രതി അറസ്റ്റിൽ. ക​ണ്ണ​ന​ല്ലൂ​ർ ക​ള്ളി​ക്കാ​ട് തൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ. ​മു​ഹ​മ്മ​ദ് റാ​ഫി (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​മി​ത പ​ലി​ശ​ക്ക്​ യു​വ​തി​ക്ക് ഇ​യാ​ളു​ടെ സുഹൃത്ത് പ​ണം ക​ടം ന​ൽ​കി​യി​രു​ന്നു. ഇതിന്റെ ത​വ​ണ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​ണം പി​രി​ക്കാ​ൻ എ​ത്തി​യതായിരുന്നു ഇ​യാ​ളും കൂ​ട്ടാ​ളി​യും. തുടർന്ന് യു​വ​തി​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​ൻ എ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളെ​യും ഇ​വ​ർ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മു​ന്നി​ൽ വെച്ച്​ യു​വ​തി​യെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.

Read ALso : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേസ് : യുവാവ് അറസ്റ്റിൽ

യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കൊ​ട്ടി​യം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. കൊ​ട്ടി​യം സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത് ബി. ​നാ​യ​ർ, അ​നൂ​പ്, ഫി​റോ​സ്​​ഖാ​ൻ, എ​സ്.​സി.​പി.​ഒ ചി​ത്ര​ലേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button