KollamKeralaNattuvarthaLatest NewsNews

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേസ് : യുവാവ് അറസ്റ്റിൽ

ച​ക്കു​വ​ര​യ്ക്ക​ല്‍ താ​ഴ​ത്ത് ക​മ്പു​ക്കാ​ട്ടു​വീ​ട്ടി​ല്‍ ശ്യാം​കു​മാ​റാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കു​ന്നി​ക്കോ​ട്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പിടിയിൽ. ച​ക്കു​വ​ര​യ്ക്ക​ല്‍ താ​ഴ​ത്ത് ക​മ്പു​ക്കാ​ട്ടു​വീ​ട്ടി​ല്‍ ശ്യാം​കു​മാ​റാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

താ​ഴ​ത്ത് ര​മാ​വി​ലാ​സ​ത്തി​ല്‍ ര​മാ​ദേ​വീ​യ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പൊലീസ് അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെയാണ് സംഭവം.

Read Also : പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു : പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

ര​മാ​ദേ​വീ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശ്യാം​കു​മാ​ര്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സി​ന് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വീട്ടമ്മയുടെ പരാതിയിൽ അ​റ​സ്​​റ്റ്​ ചെ​യ്ത പ്രതിയെ പ​ത്ത​നാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button