ErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiNattuvarthaLatest NewsKeralaNewsIndia

അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ

ഇതാണോ സഖാവേ നവോഥാനം, ഇതാണോ നേരത്തെ പറഞ്ഞ സ്ത്രീ സുരക്ഷ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ അഭിസംബോധന ചെയ്യുകയുമാണ് ഈ ഗ്രൂപ്പിൽ പലരുമെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി ജനങ്ങൾ തുറന്നു കാട്ടുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴി ഇവയിൽ പലതും ധാരാളമായി വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ പ്രചരിക്കുന്നുമുണ്ട്.

Also Read:കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡിസി പരീക്ഷ ഡിസംബര്‍ അഞ്ചിന്

സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അനുപമയെ സഖാക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിച്ചു. ഗ്രൂപ്പിലുള്ളവരിൽ പകുതിയും ഫേക്ക് അക്കൗണ്ടുകൾ ആണെന്നും, പെൺകുട്ടികളുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തുന്നു. സ്ത്രീ ഉന്നമനത്തിനു വേണ്ടി നില കൊല്ലുന്നവരും, സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരും എന്തുകൊണ്ടാണ് ഇത്രത്തോളം മോശമായി പെരുമാറുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

അതേസമയം, അനുപമയ്‌ക്കൊപ്പം മറ്റു പല പെൺകുട്ടികളെയും ഈ ഗ്രൂപ്പിൽ സഖാക്കൾ അധിക്ഷേപിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അനുപമയും, കെ കെ രമയും ഒന്നിച്ചുള്ള ചിത്രത്തെ വരെ മോശമാക്കിക്കൊണ്ട് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button