തിരുവനന്തപുരം: കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൈതൃകം നമുക്ക് അവകാശപ്പെടാൻ കഴിയുമെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര റിപ്പബ്ലിക് ഒരുപാട് മാറിയെന്നും എ എ റഹീം പറഞ്ഞു.
Also Read:പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ..!!
‘ഉത്തരേന്ത്യയിലൂടെ നടന്നു പോകുമ്പോൾ പേരിലേക്കും, മുഖത്തേക്കും, വേഷവിധാനങ്ങളിലേക്കും സംശയത്തോടെ നോക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന്. വെറുപ്പും വിദ്വേഷവും ഒരുപാട് വളർന്നിട്ടുണ്ട്. എങ്കിലും കേരളം അതിൽനിന്നെല്ലാം വ്യത്യസ്തമായി നിൽക്കും. കേരളത്തിന്റെ സാമുദായിക ഘടനയെ തകർക്കുന്നതിനു ചില രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നുണ്ട്’, റഹീം പറഞ്ഞു.
അതേസമയം, എ എ റഹീമിന്റെ പരാമർശങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. വസ്തുതകളെ എ എ റഹീം വളച്ചൊടിയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
Post Your Comments