മോണയിൽ നിന്ന് രക്തം വരുന്നത് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ചിലർക്ക് ആപ്പിൾ കടിക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. മറ്റ് ചിലർക്ക് പല്ലുതേയ്ക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. ഈ പ്രശ്നത്തെ ഗൗരവമായി തന്നെ സമീപിക്കേണ്ടതാണ്. പല കാരണങ്ങൾ കൊണ്ടാണ് മോണയിൽ നിന്ന് രക്തം വരുന്നത്. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാനകാരണം. വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്ഥലമാണ്.
ഈ അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം. കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയിൽ രക്തം വരാൻ ഇടയാക്കുന്നു. ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനവും മോണയിൽ രക്തം വരാൻ കാരണമാകുന്നുണ്ട്. അത് കൂടാതെ തെറ്റായ ഭക്ഷണ രീതിയും മോണയിൽ നിന്ന് രക്തം വരുന്നതിനിടയാക്കും.
Read Also : സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ ഒഴിവ്: അവസാന തീയതി ഡിസംബര്‍ അഞ്ച്
ദിവസവും ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയാൽ മോണരോഗം ഒരു പരിധി വരെ തടയാനാകും. ഉപ്പ് ആൻറിസെപ്റ്റിക് ഗുണമുള്ളതാണ്. ഈ ഗുണങ്ങൾ മോണയിൽ നിന്ന് രക്തം വരുന്നതിനെയും മറ്റ് അണുബാധകളെയും തടയും. ചൂടുവെള്ളത്തിൽ ഉപ്പിട്ട് ദിവസം മൂന്നു തവണയെങ്കിലും വായ കഴുകുന്നത് ഏറെ നല്ലതാണ്. കുറച്ച് തേൻ കൈവിരലിലെടുത്ത് മോണയിൽ തടവുക. ഇത് നിത്യേന ചെയ്യണം. തേനിന്റെ ആൻറി ബാക്ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന് രക്ഷിക്കും.
Post Your Comments