KeralaLatest NewsNews

കേരളത്തിലെ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ജില്ലയില്‍: ആശങ്കയില്‍ പൊലീസ്

ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം നടത്തവെ യുവതിയുടെ ഫോണ്‍ വീട്ടില്‍ നിന്നു കണ്ടെത്തി.

കോട്ടയം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി കോട്ടയം മാറുമ്പോൾ ആശങ്കയിലാകുന്നത് പോലീസ് ഉദ്യോഗസ്ഥർ. നിരവധി വിവാഹേതര ബന്ധങ്ങള്‍ പോലീസ് സ്റ്റേഷനുകളിൽ പരാതികളായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണിനൊപ്പമാണ് (23) ഇവര്‍ പോയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ പോയ തൃക്കൊടിത്താനം സ്വദേശിനിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച്‌, അങ്കണവാടിയില്‍ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന തൃക്കൊടിത്താനം ചാഞ്ഞോടി ഡോണ (26) ആണ് കാമുകനൊപ്പം പോയത്. വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുന്ന, സമീപവാസിയായ അമര പുതുപ്പറമ്പില്‍ ശ്യാം കുമാറിനൊപ്പമാണ് (32 ) ഇവര്‍ പോയത്.

Read Also: വാക്‌സിനെടുക്കാൻ വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി

ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം നടത്തവെ യുവതിയുടെ ഫോണ്‍ വീട്ടില്‍ നിന്നു കണ്ടെത്തി. ഫേസ്ബുക്ക് മെസജറില്‍ സമീപവാസിയായ യുവാവിന് അയച്ച മെസേജുകള്‍ കണ്ടതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കാണാതായ സമീപവാസി ശ്യാമിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button