COVID 19Onam Food 2020ThiruvananthapuramKeralaNattuvarthaLatest NewsNews

വാക്‌സിനെടുക്കാൻ വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ പലരും വിമുഖത കാണിക്കുന്നണ്ട്. ഇത് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read : ഇന്ധനവില പിടിച്ചുകെട്ടാൻ മോദിസർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്: ഭൂഗര്‍ഭഅറകളിൽ ശേഖരിച്ച ക്രൂഡ് ഓയില്‍ ഇനി വിപണിയിലേക്ക്

‘കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്‌നത്തിലാണ് നമ്മൾ. പക്ഷേ, ഈ ഘട്ടത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും വാക്‌സിൻ സ്വീകരിക്കുന്നതിലുമുള്ള വിമുഖത വീണ്ടുമൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മെ തള്ളിവിടുമെന്ന കാര്യം മറന്നുകൂടാ. യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് ഗൗരവപൂർവ്വം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button