Latest NewsKeralaNattuvarthaNewsCrime

ദത്ത് വിവാദം : ഷിജു ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് കെ. സുധാകരൻ

കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ജയിലിൽ അടയ്ക്കണമെന്ന് കെ. സുധാകരൻ. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read : ഡി എം കെ സർക്കാരിന് തിരിച്ചടി: വേദനിലയം സ്മാരകമാക്കിയ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന ചോദ്യം വിരൽ ചൂണ്ടുന്നത് സർക്കാരിലെക്കാണെന്ന് അദ്ദേഹം പറഞ്ഞു.

‘മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെറി കെട്ട ഭരണവർഗമാണ്. ആൺകുഞ്ഞു പെൺകുട്ടി ആയതിൽ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തിൽ നടത്തിയിട്ടുള്ളതെന്നും’ കെ. സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button