ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ (21) പിതാവ് ഫേസ്ബുക്കില്‍ കുറിച്ച ഹൃദയഭേദക വരികള്‍ വൈറല്‍. മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ‘എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം’ എന്ന് ദില്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കേരളത്തിലെ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ജില്ലയില്‍: ആശങ്കയില്‍ പൊലീസ്
അതേസമയം മോഫിയ തന്റെ ആത്മഹത്യ കുറിപ്പില്‍ പിതാവിന് വേണ്ടിയും കുറിച്ചിരുന്നു. ‘പപ്പ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും’ എന്നാണ് ആത്മഹത്യ കുറിപ്പിന്റെ അവസാന പേജിലായി മോഫിയ കുറിച്ചത്.
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. മോഫിയ ആത്മഹത്യ കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ മോഫിയ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നെങ്കിലും സിഐ മോശമായി പെരുമാറിയെന്ന് മോഫിയ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു.
Post Your Comments