ThiruvananthapuramErnakulamLatest NewsKeralaNews

പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്‍

ഈ ധര്‍മസമരത്തില്‍ ആത്യന്തിക വിജയം കോണ്‍ഗ്രസ് നേടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഈ ധര്‍മസമരത്തില്‍ ആത്യന്തിക വിജയം കോണ്‍ഗ്രസ് നേടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : 21 മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3262 സ്ത്രീകള്‍: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു

സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ച് പോകുകയില്ലെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്‍കി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തതെന്ന് സുധാകരന്‍ ആരോപിച്ചു. ഉത്ര കൊലപാതകത്തിലും മോഫിയുടെ ആത്മഹത്യയിലും ആരോപണവിധേയനായയാളെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനമെന്ന് സുധാകരന്‍ ചോദിച്ചു.

ക്രമ സമാധാനപാലന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റി നിര്‍ത്തണമെന്ന ശുപാര്‍ശപോലും ആഭ്യന്തര വകുപ്പ് കാറ്റില്‍പ്പറത്തിയെന്നും പൊലീസ് സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണന വച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷക്കായി വാതോരാതെ പ്രസംഗിക്കുകയും മതിലുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പിണറായി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയാണ്. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button