കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐയ്ക്ക് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ സിഐയായ സിഎല്‍ സുധീറിന്റെ ഭാഗത്ത് നിന്ന് പിഴവുകള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
Read Also : പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി
അതേസമയം മോഫിയ കേസില്‍ ആരോപണ വിധേയനായ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
Post Your Comments