ദോഹ: ചട്ടങ്ങൾ ലംഘിച്ച് വിദ്യാർഥികൾക്ക് ഗുളിക നൽകിയ അധ്യാപികക്കെതിരെ നടപടി. ഗുളിക നൽകിയ സ്വകാര്യ സ്‌കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. 4 വിദ്യാർഥികൾക്ക് ഗുളിക നൽകിയ സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതി്‌ന് ശേഷമാണ് അധ്യാപികയെ സർവീസിൽ നിന്നു നീക്കിയത്.
Read Also: വീണ്ടും മോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷണ പദ്ധതി നീട്ടി
രക്ഷിതാക്കളുടെ അനുമതിയോടെ സ്‌കൂൾ നഴ്സുമാർക്ക് മാത്രമാണ് വിദ്യാർഥികൾക്ക് മരുന്നു നൽകാൻ അനുമതിയുള്ളത്. ലബോറട്ടറി പരിശോധനയിൽ ഗുളികകളിൽ അപകടകരമായ വസ്തുക്കളൊന്നും അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ കോംപീറ്റന്റ് അതോറിറ്റിയുടെ സഹകരണത്തിലാണ് അന്വേഷണം നടത്തിയത്.
വ്യക്തിപരമായ നടപടിയാണ് അധ്യാപിക നടത്തിയതെന്നും വിദ്യാർഥികളുടെ മേൽ ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: ഹലാൽ ശർക്കര വിവാദം: വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്ന് ഹൈക്കോടതി
Post Your Comments