അടൂർ: പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ. 17കാരിയെ പീഡിപ്പിച്ച കേസിൽ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരം 2015-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായത്. അടൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യാസഹോദരനടക്കമുള്ള പ്രതികൾ റിമാൻഡിൽ
ഇയാൾ കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്നതോടെ 2016 ഒക്ടോബറില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞ് പൊലീസിന് കൈമാറിയത്.
Post Your Comments