Latest NewsUAENewsInternationalGulf

ഇത്തിഹാദ് റെയിൽ: 9 തുരങ്കങ്ങൾ പൂർത്തിയായത് റെക്കോർഡ് സമയത്തിനുള്ളിൽ

അബുദാബി: ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. റെക്കോർഡ് സമയത്തിനുള്ളിലാണ് തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തിയായത്. 600 പേർ 10 ലക്ഷം മണിക്കൂർ ജോലി ചെയ്താണ് മലകൾ തുറന്നുള്ള റെയിൽപാത സജ്ജമാക്കിയത്. 6.9 കി.മീ നീളത്തിൽ പാത ഒരുക്കിയത്.

Read Also: സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയായി, 2023ല്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ കാറുകള്‍ കുതിച്ചുപായും!

നൂതന ടണലിങ് മെഷിനറികളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്ന റെയിൽ ട്രാക്കുകൾ ബന്ധിപ്പിക്കുന്നതോടെ 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ നിർമാണം പൂർത്തിയാകും. ജനങ്ങൾക്കും വന്യജീവികൾക്കും ശല്യമാകാതെയായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

Read Also: ഫുഡ്‌ സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ, ബീഫിനു മുന്നിൽ പന്നി എന്നെഴുതിയ ഡിങ്കോൽഫി ടെക്നിക്കെന്ന് സോഷ്യൽ മീഡിയ

ഫുജൈറയിൽ നിന്ന് യുഎഇസൗദി അതിർത്തിയായ ഗുവൈഫാത് വരെ നീളുന്ന ഇത്തിഹാദ് റെയിൽ അൽറുവൈസ്, ഐകാഡ്, ഖലീഫ പോർട്ട്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, ജബൽ അലി പോർട്ട്, അൽഗെയ്ൽ, സിജി, ഫുജൈറ പോർട്ട്, ഖോർഫക്കാൻ പോർട്ട് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button