AlappuzhaLatest NewsKeralaNattuvarthaNews

നാടന്‍ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഗു​ണ്ട​സം​ഘ​ത്ത​ല​വ​നടക്കം രണ്ടുപേർ അറസ്റ്റിൽ

ഗു​ണ്ട​സം​ഘ​ത്ത​ല​വ​ൻ ചാ​ത്ത​നാ​ട് ലേ ​ക​ണ്ണ​ൻ സ്​​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് പ്ര​ദേ​ശ​ത്തു​ നി​ന്ന്​ നാടൻ ബോംബ് കണ്ടെത്തിയത്

ആ​ല​പ്പു​ഴ: നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ഗു​ണ്ട​സം​ഘ​ത്ത​ല​വ​ൻ ചാ​ത്ത​നാ​ട് ലേ ​ക​ണ്ണ​ൻ സ്​​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് പ്ര​ദേ​ശ​ത്തു​ നി​ന്ന്​ നാടൻ ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് എ​തി​ർ സം​ഘ​ത്ത​ല​വ​ൻ അ​ട​ക്കം രണ്ടു പേരാണ്.

വീ​ട്ടി​ലെ ടെ​റ​സിൽ സി​ലി​ണ്ട​ർ രൂ​പ​ത്തി​ൽ കാ​ണ​പ്പെ​ട്ട സ്​​ഫോ​ട​ക​വ​സ്​​തു ബോം​ബ്​ സ്​​ക്വാ​ഡിന്റെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി നി​ർ​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്​​റ്റ്. നോ​ർ​ത്ത് ​പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ അ​ന്വേ​ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ രാ​ധാ​കൃ​ഷ്​​ണ​നും ലേ ​ക​ണ്ണ​നും ഒ​രു​മി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും തെ​റ്റി​പ്പി​രി​ഞ്ഞ​തി​ന്​ പി​ന്നാ​ലെ കൊ​ടും ശ​ത്രു​ക്ക​ളാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ലിന്റെ സം​ഘ​ത്തിന്റെ ഭാ​ഗ​മാ​യ ഒ​രാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച്​ മ​ട​ങ്ങ​വെ​യാ​ണ്​ ക​ണ്ണ​ൻ സ്​​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button